September 19, 2024
NCT
KeralaNewsThrissur News

16 കിലോ കഞ്ചാവുമായി മറുനാടന്‍ തൊഴിലാളി പിടിയില്‍.

പെരുമ്പാവൂര്‍ : കഞ്ചാവുമായി മറുനാടന്‍ തൊഴിലാളി പിടിയില്‍. ഒഡീഷ അനുഘഞ്ച് സ്വദേശി സൂരജ് ബീറ(26)യെയാണ് 16 കിലോ കഞ്ചാവുമായി പെരുമ്പാവൂര്‍ എ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.

വ്യാഴാഴ്ച പുലര്‍ച്ചെ മാറമ്പിള്ളിയില്‍നിന്നാണ് പ്രതിയെ  കസ്റ്റഡിയിലെടുത്തത്. ഒഡീഷയില്‍നിന്ന് ട്രെയിന്‍ മാര്‍ഗം എത്തിച്ച കഞ്ചാവുമായി പെരുമ്പാവൂര്‍ ഭാഗത്തേക്ക് വരുമ്പോള്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.

എ.എസ്.പി മോഹിത് രാവത്ത്, ഇന്‍സ്‌പെക്ടര്‍ എം.കെ രാജേഷ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ ടോണി ജെ മറ്റം, റെജി മോന്‍, എ.എസ്.ഐ പി എ അബ്ദുല്‍ മനാഫ്, സീനിയര്‍ സി പി ഒ മാരായ ടി.എന്‍ മനോജ് കുമാര്‍, ടി.എ അഫ്‌സല്‍, സിപിഒ മാരായ കെ.എ അഭിലാഷ്, ബെന്നി ഐസക്, മുഹമ്മദ് ഷാന്‍ തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുള്ളത്.

Related posts

നിരോധിത ലഹരി വസ്തുവായ കൊക്കെയിനുമായി വിദേശ ദമ്പതിമാർ കൊച്ചിയിൽ പിടിയിൽ.

murali

തിരുവനന്തപുരത്ത്‌ തോട് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളിയെ കാണാതായി.

murali

വീടുകൾ കുത്തിത്തുറന്ന് മോഷണം; ഒരാളെകൂടി കയ്പ‌മംഗലം പോലീസ് അറസ്‌റ്റ് ചെയ്‌തു.

murali
error: Content is protected !!