September 19, 2024
NCT
KeralaNewsThrissur News

തളിക്കുളത്ത് വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടു.

തളിക്കുളം : വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടു. തളിക്കുളം കൊപ്രക്കളം നസീബ് ഓഡിറ്റോറിയത്തിന് കിഴക്ക് കല്ലി പറമ്പിൽ പരേതനായ ഹമീദിന്റെ ഭാര്യ റംലത്ത് (85) ആണ് മരിച്ചത്. മൃതദേഹത്തിന് മൂന്ന് ദിവസം പഴക്കമുണ്ട്. റംലത്തും മകൻ ഖലീലും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്.

ഖലീൽ മൂന്ന് ദിവസം മുമ്പ് ഭാര്യ വീട്ടിൽ പോയിരിക്കയായിരുന്നു.  വ്യാഴാഴ്ച രാത്രി ഏഴോടെ വീട്ടിൽ തിരിച്ചെത്തി വാതിൽ തള്ളി തുറന്നപ്പോഴാണ് ഹാളിൽ ഉമ്മ മരിച്ച് കിടക്കുന്ന നിലയിൽ കാണപ്പെട്ടത്. നിലവിളിച്ചതോടെ അയൽവാസികൾ ഓടി കൂടുകയായിരുന്നു. വിവരം അറിയിച്ചതോടെ വലപ്പാട് പൊലിസ് സ്ഥലത്ത് എത്തി. മൃതദേഹത്തിന് ദുർഗന്ധവുമുണ്ട്.

വ്യാഴാഴ്ച കെ.എസ്.ഇ.ബി. ജീവനക്കാർ എന്തോ ആവശ്യത്തിന് വീട്ടുപരിസരത്ത് വന്നപ്പോൾ ദുർഗന്ധം അനുഭവപ്പെട്ടിരുന്നു. വെള്ളിയാഴ്ച രാവിലെ ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പൊസ്റ്റ്മോർട്ടത്തിന് കൊണ്ടുപോകും.

Related posts

സ്വകാര്യ ബസ്സിടിച്ച് വയോധികൻ മരിച്ചു.

murali

മലപ്പുറം സ്വദേശിയായ 15 വയസുള്ള കുട്ടിയ്ക്ക് നിപയെന്ന് സംശയം.

murali

വീടുകൾ കുത്തിത്തുറന്ന് മോഷണം; ഒരാളെകൂടി കയ്പ‌മംഗലം പോലീസ് അറസ്‌റ്റ് ചെയ്‌തു.

murali
error: Content is protected !!