September 19, 2024
NCT
KeralaNewsThrissur News

കവി കുഞ്ഞുണ്ണി മാസ്റ്റർ 97-ാം ജന്മദിനാചരണം നടത്തി.

പെരിങ്ങോട്ടുകര : താന്ന്യം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ ഹൃദയത്തിലെന്നും എന്റെ ഗ്രാമം പദ്ധതിയുടെ ഭാഗമായി കവി കുഞ്ഞുണ്ണി മാസ്റ്റർ 97-ാം ജന്മ ദിനാചരണം ചൈതന്യ അംഗൻവാടിയിൽ നടത്തി. പുഷ്പാർച്ചനയോടെ തുടങ്ങിയ ജന്മദിനാചരണം പരിപാടിയിൽ വാർഡ് മെമ്പർ ആന്റോ തൊറയൻ അധ്യക്ഷത വഹിച്ചു. റിട്ടയേർഡ് അംഗൻവാടി ടീച്ചർ ഉഷ എൻ.എസ് ഉദ്ഘാടനം നിർവഹിച്ചു.

തുടർന്ന് കുഞ്ഞുണ്ണി കവിതകൾ ആലപിച്ചു . എഎൽഎം സി അംഗം ഹിമ രജ്ഞിതൻ അംഗൻവാടി ഹെൽപ്പർ ഗീത കെ.ആർ , നിവേദ്യ പി.എസ് , വർഷ , സിമി ജോബി എന്നിവർ പ്രസംഗിച്ചു . കുട്ടികൾക്കും , മാതാപിതാക്കൾക്കും വാർഡ് മെമ്പർ ആന്റോ തൊറയൻ കൽക്കണ്ടം നൽകിയാണ് സ്വീകരിച്ചത് . വളപ്പൊട്ടുകളും കരുതിയിരുന്നു

Related posts

രാജ്യം രക്ഷപെടാൻ കോൺഗ്രസ്സ് തന്നെ വരണമെന്ന് ജനങ്ങൾക്ക് ബോധ്യം വന്ന് തുടങ്ങിയെന്നു യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കുട്ടത്തിൽ.

murali

സുരേഷ് ഗോപിക്ക് കോടതിയിൽ തിരിച്ചടി: നികുതി വെട്ടിപ്പ് കേസ് റദ്ദാക്കില്ല.

murali

പേരാമംഗലത്ത് വോട്ട് ചെയ്യാനെത്തിയയാൾ കുഴഞ്ഞുവീണ് മരിച്ചു.

murali
error: Content is protected !!