September 20, 2024
NCT
KeralaNewsThrissur News

പേരാമംഗലം പോലീസ് സ്റ്റേഷൻ ഐ.എസ്.ഓ അംഗീകാര നിറവിൽ.

തൃശൂർ ജില്ലയിലെ പേരാമംഗലം പോലീസ് സ്റ്റേഷന് ഇൻറർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേഴ്സൻ (ഐ.എസ്.ഓ) അംഗീകാരം ലഭിച്ചു. പേരാമംഗലം പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ഐ.എസ്.ഓ ഡയറ്കടർ ശ്രീകുമാറിൽ നിന്നും തൃശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ അംഗീകാരം ഏറ്റുവാങ്ങി.

പേരാമംഗലം പോലീസ് സ്റ്റേഷന്റെ പ്രവർത്തനമികവും ഭൗതിക സാഹചര്യങ്ങളും പരിശോധിച്ചാണ് സർട്ടിഫിക്കറ്റ് നൽകിയത്. തൃശൂർ സിറ്റി പോലീസ് ജില്ലയിൽ ഐ.എസ്.ഓ  അംഗീകാരം ലഭിച്ച ഏക പോലീസ് സ്റ്റേഷനാണ് പേരാമംഗലം പോലീസ് സ്റ്റേഷൻ.

തൃശൂർ സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശ പ്രകാരം നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായാണ് പേരാമംഗലം പോലീസ് സ്റ്റേഷന് ഈ അംഗീകാരം ലഭിച്ചത്. എല്ലാ പോലീസ് സ്റ്റേഷനുകളിലും ഐ.എസ്.ഓ അംഗീകാരം ലഭിക്കുന്നതിന് കമ്മീഷണർ എല്ലാ സ്റ്റേഷൻ ഹൌസ് ഓഫീസർമാർക്കും നിർദ്ദേശം നൽകിയിരുന്നു.

പേരാമംഗലം പോലീസ് സ്റ്റേനിൽ വച്ചനടന്ന ചടങ്ങിൽ തൃശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ ഉദ്ഘാടനം നിർവ്വഹിച്ചു. തൃശൂർ അസിസ്റ്റൻറ് കമ്മീഷണർ കെ. സുദർശൻ അധ്യക്ഷത വഹിച്ചു. പേരാമംഗലം സ്റ്റേഷൻ ഹൗസ് ഓഫീസർ ഹരീഷ് ജയിൻ, ഇൻസ്പെക്ടർ കെ പ്രശാന്ത് എന്നിവർ സംസാരിച്ചു.

Related posts

മത്സകൃഷിയുടെ വിളവെടുപ്പ് നടത്തി.

murali

തളിക്കുളം ബദരിയാ മസ്ജിദിൽ മത സൗഹാർഥസംഘമവും, സമൂഹ നോമ്പ് തുറയും സംഘടിപ്പിച്ചു.

murali

വ്യാജ ഡോക്കുമെൻറേഷൻ നിർമ്മിച്ച് പണം തട്ടിയ കേസിൽ ഒരു പ്രതികൂടി അറസ്റ്റിൽ.

murali
error: Content is protected !!