NCT
KeralaNewsThrissur News

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു.

തിരൂര്‍ : പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. പുറത്തൂര്‍ കളൂര്‍ കോഴിപ്പുറത്ത് കുഞ്ഞിമ്മ (68) ആണ് മരിച്ചത്.  വീടിനോട് ചേര്‍ന്നുള്ള ഭാഗത്ത് വെച്ചാണ് ഉഗ്രവിഷമുള്ള അണലി ഇവരുടെ കാലില്‍ കടിച്ചത്. ഞായറാഴ്ച രാവിലെയാണ് ഇവരെ പാമ്പ് കടിച്ചത്.  തിങ്കളാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്.

ഛര്‍ദ്ദി അനുഭവപ്പെട്ടതോടെ ആലത്തൂരിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യസ്ഥിതി ഗുരുതരമായതോടെ പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിഡ്‌നി അടക്കമുള്ള ആന്തരികാവയവങ്ങളെ വരെ വിഷം ബാധിച്ചിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കടിച്ച പാമ്പിനെ സ്ഥലത്ത് വെച്ച് പിന്നീട് പിടികൂടിയിരുന്നു.

Related posts

ചെന്ത്രാപ്പിന്നിയിൽ ഇടിമിന്നലേറ്റ് പശുക്കൾ ചത്തു.

murali

ഷിഗെല്ല സ്ഥിരീകരിച്ചു.

murali

സംസ്ഥാന സർക്കാർ അവതരിപ്പിച്ച അവസാന ബഡ്ജറ്റ് സാധാരണക്കാരുടെ നെറുകയിൽ അടിച്ച ബഡ്ജറ്റ് ആയി മാറി – കോൺഗ്രസ്‌.

murali
error: Content is protected !!