September 19, 2024
NCT
KeralaNewsThrissur News

തൃശൂരിലെ ‘ആവേശം’ ഗുണ്ടാ പാർട്ടിയുടെ ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ്.

തൃശൂരിലെ ‘ആവേശം’ ഗുണ്ടാ പാർട്ടിയുടെ ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ്.  കാപ്പ ചുമത്തപ്പെട്ട പ്രതികൾ ആരെങ്കിലും പാർട്ടിയിൽ പങ്കെടുത്തിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. പ്രാഥമിക പരിശോധനയിൽ കഞ്ചാവ് കേസ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കാപ്പ പ്രതികൾ ഇക്കൂട്ടത്തിലുണ്ടോ എന്ന കാര്യമാണ് പ്രധാനമായി പരിശോധിക്കുന്നത്.

അങ്ങനെയെങ്കിൽ കൂടുതൽ നടപടികളിലേക്ക് പോകുമെന്ന് പൊലീസ് അറിയിക്കുന്നു. പാർട്ടിയുടെ റീൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചർച്ചയാകുകയും ചെയ്യുന്നുണ്ട്. സംഭവത്തിൽ വിശദമായ പരിശോധന നടത്താനുള്ള തീരുമാനത്തിലാണ് പൊലീസ്. ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്ന് സ്പെഷൽ ബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് ഉന്നത ഉദ്യോഗസ്ഥർക്ക് നൽകിയിരുന്നു.

Related posts

ചാവക്കാട് ജ്വല്ലറിയിലെ സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം ; പ്രതി അറസ്റ്റില്.

murali

കയ്പമംഗലത്ത് വൻ തീപിടുത്തം.

murali

അങ്കമാലിയിൽ വീടിന് തീപിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം.

murali
error: Content is protected !!