September 20, 2024
NCT
KeralaNewsThrissur News

തൃപ്രയാറിൽ ഹോട്ടൽ ഉടമയെ നാലംഗ സംഘം ആക്രമിച്ചു.

തൃപ്രയാറിൽ ഹോട്ടൽ ഉടമയെ നാലംഗ സംഘം ആക്രമിച്ചു.  തൃപ്രയാർ വീബി മാളിൽ അറേബ്യൻ ടീ ടൈം ഹോട്ടൽ നടത്തുന്ന ഓത്തുപള്ളിക്കൽ വീട്ടിൽ അബ്ദുൽ സലാം മകൻ ഷബീറിനെയാണ് ഇന്നലെ രാത്രി കടയിൽ ഭക്ഷണം കഴിക്കാൻ വന്ന നാലംഗ സംഘം ആക്രണമിച്ചത്.

ഭക്ഷണം ഓർഡർ ചെയ്യുകയും, ഭക്ഷണം പൂർണമായും കഴിച്ചു കഴിയാറായപ്പോൾ ഭക്ഷണത്തിൽ ചെറിയ എന്തോ കുഴപ്പമുണ്ടെന്ന് പറയുകയും, ഉടൻതന്നെ ഹോട്ടലുടമ ഭക്ഷണം പരിശോധിക്കുകയും ഭക്ഷണത്തിൽ ഒരു കുഴപ്പമില്ലാ എന്ന് അവരെ അറിയിക്കുകയും ചെയ്തെങ്കിലും നാലംഗ സംഘം ഹോട്ടലുടമ ഷബീറിനോട് തട്ടിക്കയറുകയും അടിക്കുകയും അസഭ്യം പറയുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.

പരിക്ക് പറ്റിയ ഷബീറിനെ ദയ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേരള ഹോട്ടൽ ആൻഡ് റസ്‌റ്റോറൻ്റ് അസോസിയേഷൻ തൃപ്രയാർ യൂണിറ്റ് ശക്തമായ പ്രതിഷേധ രേഖപ്പെടുത്തുകയും, കുറ്റവാളികളെ ഉടൻ തന്നെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പ്രസിഡൻറ് ആർ. എ. മുഹമ്മദ്, സെക്രട്ടറി അക്ഷയ് കൃഷ്ണ, ട്രഷറർ റഹ്മത്ത്ബാബു, വർക്കിംങ്ങ് പ്രസിഡൻ്റ് അഷ്റഫ് പാച്ചൂസ് എന്നിവർ പ്രതിഷേധ യോഗത്തിൽ സംസാരിച്ചു. വലപ്പാട് പോലീസിൽ പരാതി നൽകി.

Related posts

തൃപ്രയാർ മേൽതൃക്കോവിൽ ശിവക്ഷേത്രത്തിൽ കർക്കിടക വാവ് പിതൃതർപ്പണം നടന്നു.

murali

തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ 5 കിലോ കഞ്ചാവ് പിടികൂടി.

murali

ആലുവയിൽ പൊലീസ് ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ചു.

murali
error: Content is protected !!