September 20, 2024
NCT
KeralaNewsThrissur News

തൃശ്ശൂരില്‍ വീണ്ടും ടി.ടി.ഇ.ക്ക് നേരെ അക്രമം: പിടിയിലായവരുടെ ബാഗിൽ നിന്ന് കഞ്ചാവ് കണ്ടെത്തി.

വടക്കാഞ്ചേരിയില്‍ ട്രെയിനില്‍ ടിക്കറ്റ് പരിശോധനക്കെത്തിയ ടി.ടി.ഇ.ക്ക് നേരെ അക്രമം. ടിടിഇയെ തള്ളിയിട്ട യാത്രക്കാരന്‍ സുഹൃത്തുമായി ഇറങ്ങിയോടി. ബെംഗളൂരു കന്യാകുമാരി എക്‌സപ്രസില്‍ ഇന്നുച്ചയോടെയാണ് സംഭവം. ടിക്കറ്റ് എക്‌സാമിനര്‍ മനോജ് കെ.വര്‍മ്മക്ക് നേരെയാണ് അക്രമമുണ്ടായത്. ലോക്കല്‍ ടിക്കറ്റുമായി റിസര്‍വേഷന്‍ കോച്ചില്‍ യാത്ര ചെയ്തത് ചോദ്യം ചെയ്തതോടോയാണ് യാത്രകകാരന്‍ അക്രമം നടത്തിയത്.

പിന്നീട് ആർ.പി.എഫിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ എ.സി കോച്ചിലെ ശുചിമുറിയിൽനിന്ന് പിടികൂടുകയായിരുന്നു. പിന്നീട് യാത്രക്കാരുടെ മുന്നിൽവെച്ച് ഇയാളുടെ ബാ​ഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ എറണാകുളത്ത് ആര്‍.പി.എഫ്. കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Related posts

കടലിൽ അപകടങ്ങൾ തുടർക്കഥയാക്കുന്നു. രക്ഷകരായി ഫിഷറീസ് റെസ്ക്യൂ സംഘം.

murali

കോൺഗ്രസ് പോരാടുന്നത് രാജ്യത്തെ സംരക്ഷിക്കാൻ-ടി എൻ പ്രതാപൻ എംപി.

murali

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു.

murali
error: Content is protected !!