കൊച്ചി : കുന്നയ്ക്കാലിൽ വീടിനു സമീപം പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം. വാളകം കുന്നയ്ക്കാൽ തേവർമഠത്തിൽ നന്ദുവാണ് (21) മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.
ഓട്ടം കഴിഞ്ഞെത്തിയ നന്ദു വീടിനു സമീപത്ത് വാഹനം പാർക്ക് ചെയ്തു തിരികെ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. വാഹനം നിരങ്ങിനീങ്ങുന്നത് കണ്ട് ഉള്ളിൽ കയറി നിയന്ത്രിക്കാൻ ശ്രമിച്ച നന്ദു വാഹനത്തിന് അടിയിൽപ്പെടുകയും വാഹനം ദേഹത്തുകൂടി കയറി ഇറങ്ങുകയുമായിരുന്നു.
പ്രദേശവാസികള്‍ വാഹനമുയര്‍ത്തി നന്ദുവിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് ജെ.സി.ബി. എത്തിയാണ് വാഹനം നീക്കിയത്. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.