NCT
KeralaNewsThrissur News

പെരിഞ്ഞനത്ത് യുവാക്കള്‍ വയോധികൻ്റെ മാല കവര്‍ന്നു.

പെരിഞ്ഞനത്ത് യുവാക്കള്‍ വയോധികൻ്റെ മാല കവര്‍ന്നു. പെരിഞ്ഞനം കൊറ്റംകുളം വാട്ടര്‍ ടാങ്കിന് സമീപം ഇന്ന് രാത്രി എട്ടരയോടെയാണ് സംഭവം. പെട്ടിക്കട നടത്തുന്ന താണിയത്ത് രാമകൃഷ്ണന്‍ എന്ന 83 വയസ്സുകാരന്റെ കഴുത്തില്‍ നിന്നുമാണ് രണ്ടംഗസംഘം മാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞത്. ഒന്നേമുക്കാല്‍ പവന്റെ മാലയാണ് നഷ്ടപ്പെട്ടത്.

കഴുത്തില്‍ പ്ലാസ്റ്ററിട്ടിരുന്ന രാമകൃഷ്ണ്‍ കടയുടെ മുന്നില്‍ കസേരയില്‍ ഇരിക്കുമ്പോഴാണ് പിന്നിലൂടെ പതുങ്ങിയെത്തിയ രണ്ട് യുവാക്കള്‍ മാല പൊട്ടിച്ചെടുത്തത്. സംഭവത്തിനു ശേഷം യുവാക്കള്‍ ബൈക്കില്‍ രക്ഷപ്പെട്ടിരിക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്. കയ്പമംഗലം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related posts

കുന്നംകുളം കാട്ടകാമ്പാലിൽ ആന ഇടഞ്ഞു.

murali

ധന്യ നിര്യാതയായി.

murali

ചെന്ത്രാപ്പിന്നിയിൽ ചരക്ക് ലോറി മറിഞ്ഞ് അപകടം; ആർക്കും പരിക്കില്ല.

murali
error: Content is protected !!