ചാലക്കുടി : അതിരപ്പിള്ളിയിൽ കാട്ടാനയെ പ്രകോപിപ്പിച്ച വിനോദസഞ്ചാരികൾക്കെതിരെ കേസ്. തമിഴ്നാട്ടിൽ നിന്ന് എത്തിയ ഏഴംഗ സംഘത്തിനെതിരെയാണ് കേസെടുത്തത്. കേസിലെ ഒന്നാംപ്രതി തമിഴ്നാട് റാണിപേട്ട് സ്വദേശി എം സൗക്കത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ആനയ്ക്ക് മധുര പലഹാരങ്ങൾ എറിഞ്ഞുകൊടുത്ത് പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. സുഹൃത്തുക്കളുമായി പന്തയം വച്ചാണ് ആനയെ പ്രകോപിപ്പിച്ചത്. പിന്നാലെ വിനോദസഞ്ചാരികൾക്ക് നേരെ ആന പാഞ്ഞടുക്കുകയും ചെയ്തു. ദൃശ്യങ്ങൾ പകർത്തിയ മറ്റൊരു സംഘമാണ് വനംവകുപ്പിന് വിവരം കൈമാറിയത്. അതിരപ്പിള്ളി – മലക്കപ്പാറ പാതയിലായിരുന്നു സംഭവം.