കൊച്ചി : അവയവ മഫിയ സംഘത്തിലെ പ്രധാന കണ്ണിയെ പൊലീസ് അറസ്റ്റ് ചെയ്തു. വിദേശത്തേക്ക് ആളുകളെ കൊണ്ടുപോയി അവയവ വില്പന നടത്തുന്ന സംഘത്തിന്റെ ഏജന്റ് തൃശ്ശൂര്‍ സ്വദേശി സബിത്താണ് കൊച്ചിയില്‍ പിടിയിലായത്. ഞായറാഴ്ച നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. വിദേശത്തുനിന്ന് മടങ്ങുംവഴിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
സാധാരണക്കാരെ സമീപിച്ച് ചെറിയ തുകകള്‍ വാഗ്ദാനം ചെയ്ത് അവരെ വിദേശത്ത് കൊണ്ടുപോകുകയാണ് ആദ്യം ചെയ്യുന്നത്. കുവൈത്തിലും പിന്നീട് ഇറാനിലും കൊണ്ടുപോകും. അവിടെവെച്ച് ഒരു ആശുപത്രിയില്‍ നിന്നാണ് ഇതുമായി ബന്ധപ്പെട്ട ശസ്ത്രക്രിയ നടത്തുന്നതെന്നാണ് വിവരം. നിരവധി പേരെ ഇത്തരത്തിൽ പ്രതി ഇറാനിലെത്തിച്ച് അവയവം കവർന്നെന്നാണ് വിവരം. പോലീസ് കൂടുതല്‍ അന്വേഷണങ്ങളിലേക്ക് കടന്നിട്ടുണ്ട്.