September 20, 2024
NCT
KeralaNewsThrissur News

ചാലക്കുടി ദേശീയ പാതയ്ക്ക് സമീപം നിർത്തിയിട്ട കാറിൽനിന്ന് എം.ഡി.എം.എ.യുമായി മൂന്ന് പേരെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

ചാലക്കുടി : ദേശീയ പാതയ്ക്ക് സമീപം നിർത്തിയിട്ട കാറിൽനിന്ന് എം.ഡി.എം.എ.യും രണ്ടേകാൽ ലക്ഷം രൂപയും പിടികൂടി. കാറിലുണ്ടായിരുന്ന മൂന്നുപേരെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

കല്ലൂര്‍ സ്വദേശികളായ മാവിന്‍ചുവട് മണപ്പെട്ടി നിഖില്‍, കലിങ്ങപ്പുറം അമല്‍, ആലേങ്ങാട് തേങ്ങാമച്ചി മണികണ്ഠന്‍ എന്നിവരെയാണ് ചൊവ്വാഴ്ച രാവിലെ ചാലക്കുടി ഡിവൈഎസ്പി സ്‌ക്വാഡ്, ഇവരില്‍ നിന്ന് നിരോധിത ലഹരി വസ്തുവായ എംഡിഎംഎയും 225900 രൂപയും കണ്ടെത്തി.

ലഹരി വസ്തുക്കള്‍ വില്പന നടത്തി ലഭിച്ച രൂപയാണ് യുവാക്കളുടെ കൈവശം ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. പാലിയേക്കരയിൽ സംശയാസ്പദമായി നിർത്തിയിട്ട കാർ ചാലക്കുടി ഡിവൈ.എസ്.പി.യുടെ സ്ക്വാഡും തൃശ്ശൂർ റൂറൽ ഡാൻസാഫ് സംഘവും പുതുക്കാട് പോലീസും ചേർന്ന് പരിശോധിക്കുകയായിരുന്നു.

Related posts

പി. പത്മനാഭന് സംസ്‌കൃതത്തില്‍ പി.എച്ച് ഡി ലഭിച്ചു.

murali

കരുവന്നൂർ പുഴയിൽ വീണ്ടും ആത്മഹത്യ ശ്രമം: പാലത്തിൽ നിന്ന് യുവാവ് പുഴയിലേക്ക് ചാടി.

murali

വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്തംഗം കുഴഞ്ഞുവീണ് മരിച്ചു.

murali
error: Content is protected !!