September 20, 2024
NCT
KeralaNewsThrissur News

കാറിടിച്ച് പരിക്കേറ്റ സ്ത്രീ മരിച്ചു.

അരിമ്പൂർ : കാറിടിച്ച് പരിക്കേറ്റ സ്ത്രീ മരിച്ചു. മനക്കൊടി ചാലിശ്ശേരി പരേതരായ ദേവസ്സിയുടെയും അന്നമ്മയുടെയും മകൾ സി സിലി (60) യാണ് മരിച്ചത്. ഏപ്രിൽ 25 നാണ് അപകടം. അതിരാവിലെ അരിമ്പൂർ പള്ളിയിൽ കുർബാനയിൽ പങ്കെടുക്കുവാൻ പോകുന്നതിനിടെ തൃശ്ശൂർ ഭാഗത്തേയ്ക്ക് പോയിരുന്ന കാർ ഇടിച്ചു വീഴ്ത്തുകയായിരുന്നു.

ഇടിച്ച കാറിൽ തന്നെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തലയേക്കറ്റ ക്ഷതത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. സഹോദരങ്ങൾ : ആന്റണി, ഷൈനി, റോളി, പരേതരായ പീറ്റർ, പോൾ.സംസ്കാരം ശനിയാഴ്ച രാവിലെ 9 ന് അരിമ്പൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.

Related posts

ദേവസ്വത്തിൻ്റെ 450 കോടിയുടെ ബാങ്ക് നിക്ഷേപം കാണുന്നില്ലെന്ന പ്രചാരണം സത്യവിരുദ്ധം.

murali

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 38 വർഷം തടവും പിഴയും വിധിച്ചു.

murali

ചൊവ്വൂരിൽ ബൈക്കും ആംബുലൻസും കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട ആംബുലൻസ് മറിഞ്ഞ് അപകടം.

murali
error: Content is protected !!