September 20, 2024
NCT
KeralaNewsThrissur News

മണപ്പുറം സമീക്ഷ ഈ വർഷത്തെ വിവിധ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

തൃശ്ശൂർ : മണപ്പുറത്തെ കലാ – സാംസ്കാരിക കൂട്ടായ്മയായ മണപ്പുറം സമീക്ഷ ഈ വർഷത്തെ വിവിധ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. രാമു കാര്യാട്ട് അവാർഡ് കഥാകാരൻ എം. മുകുന്ദന് (25,000 രൂപ) സമ്മാനിക്കും. കെ.വി. പീതാംബരൻ സ്മാരക പുരസ്കാരം മുൻ മന്ത്രി പാലോളി മുഹമ്മദ് കുട്ടിക്കും, സി.കെ.ജി. വൈദ്യർ സ്മാരക പുരസ്‌കാരം ഷീബാ അമീറിനും, കവി പി. സലിംരാജിന്റെ പേരിലുള്ള പ്രഥമ പുരസ്കാരം കവി പി.എൻ. ഗോപീകൃഷ്ണനും സമ്മാനിക്കും.

10,000 രൂപയുടേതാണ് മൂന്ന് പുരസ്കാരങ്ങളും. ജൂൺ രണ്ടിന് തളിക്കുളം ബ്ലൂമിങ് ബഡ്‌സ് സ്കൂളിൽ ഉച്ചയ്ക്ക് മൂന്നിന് കെ. സച്ചിദാനന്ദൻ പുരസ്കാരങ്ങൾ വിതരണംചെയ്യും. സമീക്ഷയുടെ ജോയിന്റ് സെക്രട്ടറിയും കവിയുമായിരുന്ന പി. സലിംരാജിനെ അനുസ്മരിക്കും. പി. ബാലചന്ദ്രൻ എം.എൽ.എ. മുഖ്യാതിഥിയാകും. എം.പി. സുരേന്ദ്രൻ, പ്രൊഫ. ടി.ആർ. ഹാരി, വി.എൻ. രണദേവ്, ടി.എസ്. സുനിൽകുമാർ, ടി.പി. ബിനോയ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Related posts

എം.ഡി.എം.എ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ നാല് പേരെ വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

murali

തൃ​ശൂരിൽ ടി.ടി.ഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി.

murali

കനത്ത മഴയിൽ തൃശ്ശൂർ നഗരം വെള്ളത്തിൽ മുങ്ങി; അശ്വനി ആശുപത്രിയിൽ വെള്ളം കയറി.

murali
error: Content is protected !!