September 19, 2024
NCT
KeralaNewsThrissur News

ബിസിനസ് സ്ഥാപനത്തിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ച കേസിൽ ഒരാൾ അറസ്റ്റിൽ.

തൃശൂർ : ബിസിനസ് സ്ഥാപനത്തിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. മൂത്തകുന്നം കൊട്ടവള്ളക്കാട് തിനയാട്ട് വീട്ടിൽ അനിഷാദ് (ഉല്ലാസ് 48) നെയാണ് മുനമ്പം പോലീസ് ഇൻസ്പെക്ടർ എം. വിശ്വംഭരൻ അറസ്റ്റ് ചെയ്തത്.

ചെറായി ഭാഗത്തുള്ള അക്വാഷോ എന്ന സ്ഥാപനത്തിൽ പങ്കാളിയാക്കി ലാഭവിഹിതം നൽകാമെന്ന് വാഗ്ദാനം നൽകി പത്തൊൻപത് ലക്ഷത്തിൽപരം രൂപ വിവിധ ദിവസങ്ങളിലായി പരാതിക്കാരനിൽ നിന്നും വാങ്ങുകയായിരുന്നു. പിന്നീട് തൃശൂർ ആമ്പല്ലൂർ സ്വദേശിയായ പരാതിക്കാരനെ പണം തിരിച്ചു നൽകാതെ സ്ഥാപനത്തിൽ നിന്നും പുറത്താക്കി.

സ്ഥാപനത്തിൽ വരുന്ന സ്ത്രീകളോട് അനിഷാദ് മോശമായി പെരുമാറുന്നത് ചോദ്യം ചെയ്തതിനാണ് ഇയാളെ പുറത്താക്കിയതെന്ന് പരാതിയിൽപ്പറയുന്നു’. കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

Related posts

നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിക്ക് 25,000 രൂപ പിഴ.

murali

ചേർപ്പിൽ തെങ്ങിൻ പൂക്കുല ചാരായവുമായി രണ്ടുപേരെ എക്‌സൈസ് സംഘം പിടികൂടി.

murali

പ്രമുഖ സംഗീതജ്ഞനും ഗിറ്റാർവാദകനുമായ ആറ്റ്ലി ഡിക്കൂഞ്ഞ അന്തരിച്ചു.

murali
error: Content is protected !!