തൃശ്ശൂരിൽ പോലീസിനെ ഗുണ്ടകൾ ആക്രമിച്ചു. മണ്ണുത്തി നല്ലങ്കരയിലാണ് സംഭവം. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.അൽത്താഫ്, അഹദ് എന്നിവരുടെ വീട്ടിലായിരുന്നു പാർട്ടി.നല്ലങ്കര വൈലോപ്പിള്ളി നഗറിൽ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പോലീസ് എത്തിയത്.
മണ്ണുത്തി കൺട്രോൾ റൂം വാഹനവും പോലീസുകാരെയുമാണ് ഗുണ്ടാ സംഘം ആക്രമിച്ചത്.സംഭവത്തിൽ ആറു പേർ പോലീസ് കസ്റ്റഡിയിൽ. രണ്ട് കൊലക്കേസിൽ പ്രതിയായ ബ്രഹ്മജിത്ത് ഉൾപ്പെടെയാണ് പിടിയിലായത്.
