പെരിഞ്ഞനത്ത് ഹോട്ടലിൽ നിന്നും കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധയേറ്റു. വയറിളക്കവും ഛർദ്ദിയും മറ്റ് അസ്വസ്ഥതകളുമായി നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എട്ടരയോടെ സെൻ്ററുനടുത് പ്രവർത്തിക്കുന്ന സെയിൻ (Zain) ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവരാണ് ആശുപത്രിയിൽ ഉള്ളത്.
ഇതിൽ പെരിഞ്ഞനം സ്വദേശികൾ ആണ് കൂടുതലും. കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിൽ ആണ് ഇവരെ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇരുപതോളം പേർക്ക് ആണ് ഭക്ഷ്യ വിഷബാധ ഏറ്റിട്ടുള്ളത്, ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും ചേർന്ന് ഹോട്ടലിൽ പരിശോധന ആരംഭിച്ചിട്ടുണ്ട്. ഫുട് ആൻഡ് സേഫ്റ്റി വിഭാഗവും ഉടൻ ഹോട്ടലിൽ എത്തും