NCT
KeralaNewsThrissur News

സ്ത്രീകളെ പിന്തുടർന്ന് കൈച്ചെയിൻ പൊട്ടിക്കുന്ന സംഘത്തിലെ രണ്ടു പേർ അറസ്റ്റിൽ.

ഗുരുവായൂർ : സ്കൂട്ടറിൽ പോകുന്ന സ്ത്രീകളെ പിന്തുടർന്ന് കൈച്ചെയിൻ പൊട്ടിക്കുന്ന സംഘത്തിലെ രണ്ടു പേർ അറസ്റ്റിൽ. കുന്നംകുളം കിഴൂർ പുത്തിയിൽ ശ്രീക്കുട്ടൻ (26), ചാവക്കാട് തിരുവത്ര കണ്ണച്ചി വീട്ടിൽ അനിൽ (24) എന്നിവരെ ഗുരുവായൂർ ഇൻസ്‌പെക്ടർ സി.പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഗുരുവായൂർ, ഗുരുവായൂർ ടെംപിൾ, വടക്കേകാട് പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കൈ ചെയിൻ പൊട്ടിക്കൽ കേസുകളിൽ അന്വേഷണം നടത്തുന്നതിനായി തൃശൂർ സിറ്റി ജില്ലാ പോലീസ് മേധാവി ആർ. ഇളങ്കോയൂടെ നിർദ്ദേശപ്രകാരം

ഗുരുവായൂർ അസിസ്റ്റന്റ്. പോലീസ് കമ്മിഷണർ കെഎം ബിജുവിന്റെ നേതൃത്വത്തിൽ ഗുരുവായൂർ പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നു രൂപീകരിച്ച സംഘമാണ് പ്രതികളെ പിടി കൂടിയത്. വെള്ളിയാഴ്ച രാത്രി വ്യാജ നമ്പർ പ്ലേറ്റ് വെച്ച് സ്‌കൂട്ടറിൽ പോകുന്നത് ശ്രദ്ധയിൽപ്പെട്ട പോലീസ് കൈകാണിച്ചെങ്കിലും നിർത്തിയില്ല. പോലീസ് പിന്തുടർന്നാണ് പ്രതികളെ പിടികൂടിയത്.

സബ് ഇൻസ്‌പെക്ടർ ശരത് സോമൻ, എ.എസ്.ഐ. മാരായ വിപിൻ, വഹാബ്, സി.പി.ഒ. മാരായ കൃഷ്ണപ്രസാദ്, വി.പി. സുമേഷ് തുടങ്ങിയ പോലീസുകാരും അന്വേഷണം നടത്തുന്നതിനായി സംഘത്തിലുണ്ടായി.

Related posts

വാണിജ്യ എൽപിജി സിലിണ്ടറിന് 42 രൂപയുടെ വർധനവ്.

murali

ഡ്രൈഡെ പ്രഖ്യാപിച്ചു.

murali

കയ്പമംഗലത്ത് മധ്യവയസ്കനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി.

murali
error: Content is protected !!