NCT
KeralaNewsThrissur News

കരുവന്നൂർ പുഴയിൽ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി.

ഇരിങ്ങാലക്കുട : മൂർക്കനാട് ഇല്ലിക്കൽ റെഗുലേറ്ററിന് സമീപം കരുവന്നൂർ പുഴയിൽ ചാടിയ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. ചേർപ്പ് പടിഞ്ഞാറെ പെരുമ്പിള്ളിശ്ശേരിയിൽ വാടകയ്ക്ക് താമസിക്കുന്ന കണിമംഗലം വടക്കൻ വീട്ടിൽ ലാസറിൻ്റെ മകൻ തോമസ്(63) ആണ് മരിച്ചത്.

ചേർപ്പ് പടിഞ്ഞാട്ടുമുറിയിൽ ലോട്ടറി കച്ചവടം നടത്തിയിരുന്ന ആളാണ്. ബുധനാഴ്ച്ച ഉച്ചയ്ക്ക് ഒന്നരയോടെ എട്ടുമന ഇല്ലിക്കൽ റെഗുലേറ്ററിൽ നിന്നാണ് ഇദ്ദേഹം ചാടിയത്. കാട്ടൂർ നന്തി ഭാഗത്തു നിന്നാണ് മൃതദേഹം കണ്ടത്. റെഗുലേറ്ററിനു സമീപം ചുണ്ടയിട്ടിരുന്നവർ ആണ് തോമാസ് പുഴയിലേയ്ക്ക് ചാടുന്നത് കണ്ടത്.

വാച്ചും കുടയും ചെരിപ്പും മറ്റും പാലത്തിൽ അഴിച്ച് വച്ചാണ് പുഴയിലേയ്ക്ക് ചാടിയത്. ഇരിങ്ങാലക്കുട ഫയർഫോഴ്സും ചേർപ്പ് പോലീസും എത്തിയാണ് തിരച്ചിൽ നടത്തിയാണ്. ഇല്ലിക്കൽ റെഗുലേറ്ററിലെ ഷട്ടറുകൾ തുറന്നതിനാൽ നല്ല ഒഴുക്കും ശക്തമായ മഴയും രക്ഷാ പ്രവർത്തനത്തിന് തടസ്സമായി.

Related posts

കാപ്പ ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച പ്രതി പോലീസ് പിടിയിൽ.

murali

നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാട് കടത്തി.

murali

കാണാതായ വീട്ടമ്മയെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി.

murali
error: Content is protected !!