September 19, 2024
NCT
KeralaNewsThrissur News

കരിപ്പൂർ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ യാത്രക്കാരനെയും സ്വര്‍ണം സ്വീകരിക്കാനെത്തിയ ആളെയും പോലീസ് പിടികൂടി.

കരിപ്പൂർ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ യാത്രക്കാരനെയും സ്വര്‍ണം സ്വീകരിക്കാനെത്തിയ ആളെയും പോലീസ് പിടികൂടി. മലപ്പുറം താനാളൂര്‍ സ്വദേശി നാസര്‍(36) കാടാമ്പുഴ സ്വദേശി മുഹമ്മദ് മുസ്തഫ(32) എന്നിവരെയാണ് വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് കസ്റ്റഡിയിലെടുത്തത്. നാസറില്‍നിന്ന് 442 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു.

ശനിയാഴ്ച രാവിലെ 8.30-ന് മസ്‌കറ്റില്‍നിന്നുള്ള ഒമാന്‍ എയര്‍ വിമാനത്തിലാണ് നാസര്‍ കരിപ്പൂരിലെത്തിയത്. മിശ്രിത രൂപത്തിലാക്കിയ സ്വര്‍ണം രണ്ട് പായ്ക്കറ്റുകളിലാക്കി ഉള്ളംകാലിനടിയില്‍ ബാന്റ് ഉപയോഗിച്ച് കെട്ടിവെച്ചാണ് ഇയാള്‍ കടത്തിയത്.

പിടിച്ചെടുത്ത സ്വര്‍ണത്തിന് വിപണിയില്‍ 30 ലക്ഷത്തിലധികം രൂപ വിലവരുമെന്നും പോലീസ് പറഞ്ഞു. കസ്റ്റംസ് പരിശോധനകള്‍ കഴിഞ്ഞ് വിമാനത്താവളത്തിന് പുറത്തിറങ്ങിയ ഇയാളെ പോലീസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Related posts

ആക്ട്സ് തൃപ്രയാർ ബ്രാഞ്ചിന്റെ മംഗള ദിനോപഹാരം പദ്ധതിയിലേയ്ക്ക് ധനസഹായം നൽകി.

murali

വയോധികയെ വീടിനുള്ളിൽ തലയ്ക്ക് അടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.

murali

മൂർക്കനാട് ഇരട്ടക്കൊലപാതകം; നാല് പേർ കൂടി പോലീസ് പിടിയില്‍.

murali
error: Content is protected !!