ഹൈദരാബാദ് : ഈ നാട് എംഡിയും രാമോജി ഫിലിം സിറ്റി സ്ഥാപകനുമായ രാമോജി റാവു (87) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആന്ധ്രയുടെ രാഷ്ട്രീയ, മാധ്യമ രംഗത്ത് നിർണായക സ്വാധീനം ചെലുത്തിയ മാധ്യമ രാജാവ്. ഈ നാട്, ഇടിവി അടക്കമുള്ള വൻകിട മാധ്യമ സ്ഥാപനങ്ങളുടെ ഉടമയാണ്. ശ്വാസ തടസ്സത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.