September 19, 2024
NCT
KeralaNewsThrissur News

വലപ്പാട് ഗ്രാമപഞ്ചായത്തിലെ ഗവ ആയുർവേദ ആശുപത്രിയിൽ നിർമ്മിച്ച വാട്ടർ കിയോസ്ക് ഉദ്ഘാടനം നിർവഹിച്ചു.

നാട്ടിക നിയോജകമണ്ഡലം എംഎൽഎ ശ്രീ സി സി മുകുന്ദൻ അവർകളുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ വിഹിതം ഉപയോഗിച്ച് നിർമിച്ച വാട്ടർ കിയോസ് ക് വലപ്പാട് ഗവൺമെന്റ് ആയുർവേദ ആശുപത്രിയിൽ എംഎൽഎ സിസി മുകുന്ദൻഉദ്ഘാടനം നിർവഹിച്ചു.

ഗ്രാമപഞ്ചായത്തിൽ 9വാട്ടർ കിയോസ് കുകൾ ആണ് നിർമ്മാണം പൂർത്തീകരിച്ച് പൊതുജനങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിന് വേണ്ടി തികച്ചും സൗജന്യമായി തുറന്നു കൊടുത്തിരിക്കുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ വി ആർ ജിത് അധ്യക്ഷനായ ചടങ്ങിൽ ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മല്ലിക ദേവൻ,

പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ ജ്യോതി രവീന്ദ്രൻ, സുധീർ പട്ടാലി,ജനപ്രതിനിധികളായ കെ കെ പ്രഹർഷൻ, മണി ഉണ്ണികൃഷ്ണൻ, സി ജി സുരേഷ്, രശ്മി ഷിജോ,അനിത കാർത്തികേയൻ, പഞ്ചായത്ത് സെക്രട്ടറി ഷിനിൽ, ഡോക്ടർ ജോയ് ഡോക്ടർ അജിത, എച്ച്എംസി അംഗങ്ങൾ, പൊതുപ്രവർത്തകർ പങ്കെടുത്തു… ആശുപത്രിയിൽ നിന്നും വിരമിച്ച ഡോക്ടർ അജിതയ്ക്ക് ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദരവ് നൽകി…

Related posts

വലപ്പാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി വലപ്പാട് പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

murali

കടലിൽ ചാടിയ മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി.

murali

ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ്.

murali
error: Content is protected !!