September 19, 2024
NCT
KeralaNewsThrissur News

ചൊവ്വന്നൂരിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് നീണ്ടൂർ സ്വദേശിക്ക് ദാരുണാന്ത്യം.

കുന്നംകുളം : ചൊവ്വന്നൂരിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് നീണ്ടൂർ സ്വദേശിക്ക് ദാരുണന്ത്യം. പന്നിത്തടം നീണ്ടൂർ ചെമ്പ്രയുർ മൊയ്‌തുണ്ണി മകൻ റസാഖാണ് (35) മരിച്ചത് വടക്കാഞ്ചേരി സംസ്ഥാന പാത ചൊവ്വന്നൂരിൽ ഞായറാഴച വൈകീട്ട് 5 മണിയോടെ ആയിരുന്നു അപകടം.

നിയന്ത്രണം വിട്ട സ്‌കൂട്ടർ ബസ്സിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ബസ്സിൻ് ചക്രങ്ങൾ ശരീരത്തിലൂടെ കയറിയിറങ്ങിയതിനെ തുടർന്ന് തിരിച്ചറിയാൻ സാധിക്കാത്ത നിലയിലായിരുന്നു മൃതദേഹം

ബസ്സിലേക്ക് ഇടിച്ചു കയറിയ സ്‌കൂട്ടർ ബസ്സിനടിയിൽ കുടുങ്ങിയ നിലയിലായിരുന്നു. സ്കൂട്ടർ യാതൃകന്റെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങിയതായി പറയുന്നു. യുവാവ് സംഭവം സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

Related posts

മലപ്പുറം സ്വദേശിയായ 15 വയസുള്ള കുട്ടിയ്ക്ക് നിപയെന്ന് സംശയം.

murali

സ്വകാര്യ ബസിൽനിന്ന് വയോധികനെ ചവിട്ടിയിട്ടതായി പരാതി.

murali

കഞ്ചാവും, ലഹരിമരുന്നുമായി രണ്ട് യുവാക്കൾ വാടാനപ്പള്ളി എക്സൈസിന്‍റെ പിടിയിൽ.

murali
error: Content is protected !!