NCT
KeralaNewsThrissur News

മാള അഷ്ടമിച്ചിറയിൽ ഭർത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു.

മാള അഷ്ടമിച്ചിറയിൽ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. അഷ്ടമിച്ചിറ സ്വദേശിനി ശ്രീഷ്മ മോൾ (39)ആണ് മരിച്ചത്. ഭർത്താവ് വാസൻ (49) ആണ് ​ശ്രീഷ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചത്. ജനുവരി 29ന് രാത്രിയായിരുന്നു സംഭവം.

ശ്രീഷ്മ സ്വകാര്യ സൂപ്പര്‍ മാര്‍ക്കറ്റില്‍ പാക്കിങ് ജോലിയായിരുന്നു. ഭര്‍ത്താവ് വാസന്‍ സ്ഥിരമായി ജോലിക്ക് പോകില്ല. ഭാര്യ വായ്പയെടുത്ത് സ്മാര്‍ട് ഫോണ്‍ വാങ്ങിയിരുന്നു. സ്മാര്‍ട് ഫോണ്‍ വാങ്ങിയത് പറയാത്തതിനെത്തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയായിരുന്നു.

തുടർന്ന്‌ വാക്കത്തി കൊണ്ട് ​ഗ്രീഷ്മയെ വെട്ടുകയായിരുന്നു. കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ശ്രീഷ്മ എറണാകുളത്ത് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വാസനെ അന്നുതന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Related posts

റംസാൻ റിലീഫ് കിറ്റ് വിതരണം ചെയ്തു.

murali

നാട്ടിക വാഹനാപകടം : ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമെതിരെ കേസെടുത്ത് പൊലീസ്.

murali

എറവ് സെൻ്റ് തെരേസാസ് കപ്പൽ പള്ളിയിലെ ഓശാന പ്രദക്ഷിണം ശ്രദ്ധേയമായി.

murali
error: Content is protected !!