NCT
KeralaNewsThrissur News

പണയം വെച്ച സ്വർണം തിരികെ നൽകാതെ ഇടപാടുകാരെ കബളിപ്പിച്ച ധനകാര്യ സ്ഥാപന ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു.

കൊടുങ്ങല്ലൂർ : പണയം വെച്ച സ്വർണം തിരികെ നൽകാതെ ഇടപാടുകാരെ കബളിപ്പിച്ച ധനകാര്യ സ്ഥാപന ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. പണിക്കശ്ശേരി ഫൈനാൻസ് എന്ന ധനകാര്യ സ്ഥാപനത്തിൻ്റെ ഉടമ എറിയാട് മഞ്ഞളിപ്പള്ളി സ്വദേശി പണിക്കശ്ശേരി നാസറി (43)നെയാണ് കൊടുങ്ങല്ലൂർ സർക്കിൾ ഇൻസ്പെക്ടർ എം. ശശിധരനും സംഘവും അറസ്റ്റ് ചെയ്തത്.

പടിഞ്ഞാറെ വെമ്പല്ലൂർ കല്ലായി വീട്ടിൽ വീണയുടെ പരാതിയെ തുടർന്ന് അന്വേഷണം നടത്തുന്നതിനിടയിൽ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് പൊലീസ് ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇതിനിടെ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ നെടുമ്പാശ്ശേരി എയർപോർട്ടിൽ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

നിരവധി പേർ ഇത്തരത്തിൽ തട്ടിപ്പിനിരയായിട്ടുണ്ട്. എസ്.ഐമാരായ സാജിനി, ജഗദീഷ്, സിപിഒ വിഷ്ണു, അനസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Related posts

വിഷ്ണുജിത്തിനെ ഊട്ടിയിൽ നിന്ന് കണ്ടെത്തി.

murali

കൊടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വിജിലൻസ് പിടിയിൽ.

murali

അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ കേസിൽ സ്റ്റേഷൻ റൗഡിയും കൂട്ടാളിയും അറസ്റ്റിൽ.

murali
error: Content is protected !!