September 19, 2024
NCT
KeralaNewsThrissur News

ട്രെയിനില്‍ നിന്നും വീണ് യുവാവ് മരിച്ചു.

തിരൂര്‍ : എറണാകുളത്തെ ജോലി ആവശ്യാര്‍ഥം സുഹൃത്തിനോടൊപ്പം പോകുന്നതിനിടെ ട്രെയിനില്‍ നിന്നും വീണ് യുവാവ് മരിച്ചു. ആലത്തിയൂര്‍ പരപ്പേരി സ്വദേശി പുതുപ്പറമ്പില്‍ മുഹമ്മദ് – റഹീമ ദമ്പതികളുടെ മകന്‍ അഫ്‌സല്‍ സാദിഖ് (23) ആണ് മരിച്ചത്. കണ്ണൂര്‍ – എറണാകുളം ഇന്റര്‍ സിറ്റി ട്രെയിനില്‍ നിന്നാണ് വീണത്.

ബുധനാഴ്ച വൈകീട്ട് 6.15 ന് പട്ടാമ്പിക്കടുത്ത് കൊടുമുണ്ട പുതിയ ഗേറ്റിനടുത്താണ് സംഭവം. ഉടനെ പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒപ്പം യാത്ര ചെയ്തിരുന്നവര്‍ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Related posts

വാടാനപ്പള്ളിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു.

murali

മാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി മൂന്ന് പേര്‍ പിടിയില്‍.

murali

സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണ്ണവില.

murali
error: Content is protected !!