അരിമ്പൂർ : പരദേവതാ ക്ഷേത്രത്തിൽ സ്റ്റോർ റൂം കുത്തി തുറന്ന് മോഷണം. 20,000 രൂപയും, 5 പവൻ വരുന്ന സ്വർണാഭരണങ്ങളും മോഷണം പോയി. പുലർച്ചെ അഞ്ചരയോടെ ക്ഷേത്രം തുറക്കാൻ എത്തിയ തിരുമേനിയാണ് മോഷണം വിവരം ആദ്യം അറിഞ്ഞത്. അന്തിക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.