September 19, 2024
NCT
KeralaNewsThrissur News

തളിക്കുളം കുടുംബരോഗ്യ കേന്ദ്രത്തിലേക്ക് കോൺഗ്രസ്സ് മാർച്ച്‌ നടത്തി.

തളിക്കുളം കുടുംബരോഗ്യ കേന്ദ്രത്തിലേക്ക് കോൺഗ്രസ്സ് മാർച്ച്‌ നടത്തി.  പകർച്ച വ്യാധി രോഗങ്ങൾ തടയിടുന്നതിന് വേണ്ട പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയതിലും മാസങ്ങളായി കുടുംബാരോഗ്യ കേന്ദ്രത്തിൽ വെള്ളം ലഭ്യമാക്കാൻ

നടപടി സ്വീകരിക്കാത്തത്തിലും ജീവൻ രക്ഷ മരുന്നുകളുടെ ലഭ്യത കുറവ് പരിഹരിക്കാതതിലും പ്രതിഷേധിച്ചു കൊണ്ടാണ് തളിക്കുളം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.

നാട്ടിക ബ്ലോക്ക്‌ കോൺഗ്രസ്സ് പ്രസിഡന്റ് പി ഐ ഷൗക്കത്തലി പ്രതിഷേധ സമരം ഉത്ഘാടനം ചെയ്തു.  തളിക്കുളം മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് പി എസ് സുൽഫിക്കർ അധ്യക്ഷനായ ചടങ്ങിൽ കോൺഗ്രസ്സ് നേതാകളായ ഗഫൂർ തളിക്കുളം, ഹിറോഷ് ത്രിവേണി, സി വി ഗിരി, മുനീർ ഇടശ്ശേരി, സുമന ജോഷി, നീതു പ്രേംലാൽ, ലിന്റ സുഭാഷ് ചന്ദ്രൻ, ജീജ രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

പ്രതിഷേധ പ്രകടനത്തിന് എ സി പ്രസന്നൻ, എ എ യുസഫ്, വാസൻ കോഴിപറമ്പിൽ, എ എസ് ഷീബ, സുമിത സജു, എ എ അൻസാർ, ഐ കെ സുജിത്ത്, കെ കെ ഷണ്മുഖൻ, എൻ കെ ഗോപാലൻ, സീനത്ത് അഷ്‌റഫ്‌, ബാലൻ നമ്പി, രാമചന്ദ്രൻ പണ്ടാരെ, തുടങ്ങിയവർ നേതൃത്വം നൽകി

Related posts

മണ്ണുത്തിയിൽ കുത്തേറ്റ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

murali

മുഖ്യമന്ത്രിക്കെതിരെ അസഭ്യം പറഞ്ഞതിന് യുവാവിനെതിരെ കേസെടുത്തു.

murali

തൃശ്ശൂരിൽ സുരേഷ് ഗോപിക്ക് ഊഷ്മള വരവേൽപ്പ്: കലക്ടറേറ്റിലെത്തി വിജയ പത്രിക കൈപ്പറ്റി.

murali
error: Content is protected !!