NCT
KeralaNewsThrissur News

സിപിഐ നാട്ടിക ലോക്കൽ അസി.സെക്രട്ടറിയെ പോലീസ് മർദ്ദിച്ച സംഭവം: വലപ്പാട് പോലീസ് സ്റ്റേഷനിലേക്ക് സിപിഐ മാർച്ച് നടത്തി.

തൃപ്രയാർ : സിപിഐ നാട്ടിക ലോക്കൽ കമ്മിറ്റി അസി. സെക്രട്ടറിയെ വലപ്പാട് എസ്എച്ച്ഒ അകാരണമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് സിപിഐ നാട്ടിക ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വലപ്പാട് ചന്തപ്പടിയിൽ നിന്നും പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. സിപിഐ സംസ്ഥാന കമ്മിറ്റി അംഗം കെ.പി. സന്ദീപ് മാർച്ച് ഉദ്ഘാടനം ചെയ്തു.

ഇടതുപക്ഷ നയത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന വലപ്പാട് എസ്എച്ച്ഒക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സിപിഐ തൃശ്ശൂർ ജില്ലാ കമ്മിറ്റി അംഗം എം. സ്വർണ്ണലത ടീച്ചർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഷീനപറയങ്ങാട്ടിൽ, നാട്ടികമണ്ഡലം സെക്രട്ടറി സി.ആർ. മുരളീധരൻ തൃശ്ശൂർ ജില്ലാ കമ്മിറ്റി അംഗം സജിന പർവിൻ, നാട്ടികലോക്കൽ സെക്രട്ടറി മണി നാട്ടിക, നാട്ടിക മണ്ഡലം അസി.സെക്രട്ടറി കെ.എം. കിഷോർകുമാർ,

മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ എം.വി. സുരേഷ് കുമാർ, കെ.ബി. ജോഷി ബാബു, സി.കെ.കൃഷ്ണകുമാർ, എ.കെ. അനിൽകുമാർ,വലപ്പാട് ലോക്കൽ സെക്രട്ടറി എ.ജി. സുഭാഷ്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ വി.വി. പ്രദീപ്, എൽഡിഎഫ് നാട്ടിക പഞ്ചായത്ത് കമ്മിറ്റി കൺവീനർ വിജയരാഘവൻ തട്ടുപറമ്പിൽ, വലപ്പാട് അസി.സെക്രട്ടറി രാജൻ പട്ടാട്ട് തുടങ്ങിയവർ സംസാരിച്ചു.

Related posts

കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷിച്ചു.

murali

സിപിഎം നാട്ടിക ഏരിയാ സമ്മേളനം സമാപിച്ചു.

murali

കടവല്ലൂർ പാടത്തും, തോട്ടിലും കക്കൂസ് മാലിന്യം തള്ളുന്നത് തുടരുന്നു. കലക്ടർക്ക് പരാതി നൽകിയിട്ടും പരിഹാരമായില്ല.

murali
error: Content is protected !!