September 19, 2024
NCT
KeralaNewsThrissur News

വലപ്പാട് മായ ‘മൈലാഞ്ചി മൊഞ്ച്’ മെഹന്തി മത്സരം സംഘടിപ്പിച്ചു.

വലപ്പാട് : ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി മതസൗഹാർദസന്ദേശം ഉയർത്തിപ്പിടിച്ച്‌ വലപ്പാട് മായ കോളേജ് എല്ലാവർഷവും നടത്തിവരാറുള്ള മെഹന്തി ഡിസൈനിംഗ് മത്സരമായ ‘മായ മൈലാഞ്ചി മൊഞ്ച്’ കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി. മായയിലെയും പുറത്തുനിന്നുമുള്ളവരുമായ അൻപതോളം വിദ്യാർത്ഥിനികൾ പങ്കെടുത്തു.

പ്രശസ്ത സാഹിത്യകാരൻ ബാപ്പു വലപ്പാട് ഉദ്‌ഘാടനം വഹിച്ച ചടങ്ങിൽ മായ കോളേജ് പ്രിൻസിപ്പൽ സി.എ.ആവാസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. കോളേജ് ഡെവലപ്മെന്റ് മാനേജർ സി.ആർ.ജോയ് സ്വാഗതമാശംസിച്ചു.

പ്രമുഖ ഫാഷൻ ഡിസൈനറും അധ്യാപികയുമായ ചൈതന്യ സന്ദീപ് മത്സരത്തിന്റെ വിധി നിർണ്ണയം നടത്തി. തുടർന്ന് മത്സരത്തിലെ ജേതാക്കൾക്കുള്ള ക്യാഷ് അവാർഡ് സമ്മാനിച്ചു.. മായ സ്റ്റുഡന്റസ് വെൽഫയർ ഓഫിസർ വി.സി.അബ്ദുൾഗഫൂർ ചടങ്ങിൽ നന്ദി പറഞ്ഞു.

Related posts

കണ്ടശാംകടവ് മാമ്പുള്ളിയിലെ അനധികൃത പുഴ കയ്യേറ്റം : സിപിഐ കാരമുക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും കൊടി നാട്ടലും.

murali

കിഴുത്താണിയിൽ തെരുവുനായ കടിച്ച് ആറുപേർക്ക് പരിക്ക്.

murali

പോത്തിനെ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്.

murali
error: Content is protected !!