NCT
KeralaNewsThrissur News

ബൈക്ക് മോഷണ സംഘത്തെ കൊടുങ്ങല്ലൂർ പോലീസ് പിടികൂടി.

കൊടുങ്ങല്ലൂരിലും പരിസര പ്രദേശങ്ങളിലുമായി കുറച്ചു ദിവസമായി നടന്നു വന്നിരുന്ന വാഹന മോഷണ സംഘത്തെ പിടികൂടി കൊടുങ്ങല്ലൂർ പോലീസ്.

നവംബർ മാസം മുതൽ തൃശ്ശൂർ റൂറൽ ജില്ലയിലെ കൊടുങ്ങല്ലൂരിലും പരിസ പ്രദേശങ്ങളിലും കമ്പനി നിർമ്മിതമായ ബൈക്കുകൾ മാത്രം മോഷ്ടിച്ചിരുന്ന ബൈക്ക് മോഷ്ടാക്കളെയാണ് പറവൂർ പോലീസും കൊടുങ്ങല്ലൂർ പോലീസും ചേർന്നുള്ള നീക്കത്തിലൂടെ അറസ്റ്റ് ചെയ്തത്.

നവംബർ മാസം 18-36 തിയതി കുന്നംകുളം നവകൈരളി ക്ലബ്ബിനടുത്ത് താമസിക്കുന്ന ഇൻഷാദ് എന്നയാളുടെ നമഹ മോട്ടോർ സൈക്കിൾ വെളുപ്പിന് 1.00 മണിയോടെയും ഡിസംബർ 7-ാം തിയതി കടുക്കച്ചോടിൽ താമസക്കാരനായ സിവിൻ എന്നയാളുടേയും അതേ ദിവസം തന്നെ പടന്നയിലുള്ള മുനീർ എന്നയാളുടെയും യമഹ മോട്ടോർ സൈക്കിളുകൾ വീടുകളിൽ നിന്നു മോഷണം പോയിരുന്നു.

തുടർന്ന് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി നവനീയ് ശർമ്മയുടെ നിർദ്ദേശ പ്രകാരം കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി.വി.കെ രാജുവിൻറെ മേൽ നോട്ടത്തിൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ.ബി.കെ. SI മാരായ സാലി. കെ. സജിൽ കെ.ജി, GASI ഗോപകുമാർ.പി.ജി,GSCPO ഗിരിഷ്, CPO ഷമീർ, വിഷ്ണു, അഖിൽരാജ്, DVR CPO അഖിൽ എന്നിവരടങ്ങിയ പോലീസ് സംഘം അന്വേഷണം ഏറ്റെടുക്കുകയും

തുടർന്ന് പ്രദേശവാസികളായ ചെറുപ്പക്കാരെ നിരീക്ഷിക്കുകയും അന്വേഷണം നടത്തുകയും ചെയ്തതിൽ നിന്നുമാണ് ചിത്തിരവളവ് ദേശം, മേത്തല വില്ലേജിൽ കോന്നത്ത് വീട്ടിൽ സുദർശൻ മകൻ സുമേജ് എന്ന യമഹ ടുട്ടു (23 വയസ്സ്),  കണ്ടകളം കനാൽ കോളനി ദേശം, മേത്തല വില്ലേജിൽ കോന്നുംപറമ്പിൽ വീട്ടിൽ വിനീതൻ മകൻ  അഭിനവ് എന്ന 135 അച്ചൂട്ടി (18 വയസ്സ്.) അഴിക്കോട് ദേശം, അഴിക്കോട് വില്ലേജിൽ തയ്യിൽ വീട്ടിൽ രാജൂ മകൻ കുഞ്ഞൻ വിജിൽ, (21 വയസ്സ്), എന്നിവരെ വിവിധ കേസുകളിലേക്കായി അറസ്റ്റ് ചെയ്യത്.

മോഷ്ടിച്ച ബൈക്കുകൾ സുമേജിൻെറ സഹോദരൻ അണ്ണൻ സുനീഷ്, കൂട്ടുകാരനായ തുരുത്തിപ്പുറം മാർക്കറ്റിനടുത്തു താമസിക്കുന്ന അൻവർ എന്നിവർ ചേർന്ന് കോയമ്പത്തൂരിലെത്തിച്ച് വിൽപ്പന നടത്തുകയും അയിൽ നിന്നും കിട്ടുന്ന പണം മദ്യപാനത്തിനും ആർഭാട ജീവിതത്തിനുപയോഗിക്കുകയും ചെയ്യുകയാണ് ഇവരുടെ രീതി പ്രതികൾക്ക് മാള, ഞാറയ്ക്കൽ. ആലുവ വെസ്റ്റ്, നോർത്ത് പറവൂർ എന്നീ സ്റ്റേഷനുകളിൽ കേസുകളുള്ളതായി അറിവായിട്ടുള്ളതാണ്. പ്രതികളിൽ പലരും മുൻപ് കേസുകളിൽ പെട്ടയാളുകളാണ്.

Related posts

വി​ദ്യാ​ർ​ഥി സ്കൂ​ളി​ൽ​വ​ച്ച് ഷോ​ക്കേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു.

murali

തളിക്കുളത്ത് നിന്നും 12.5 ഗ്രാം എം ഡി എം എ യുമായി യുവാവിനെ പിടികൂടി.

murali

തൃപ്രയാർ ഏകാദശി: സാംസ്‌കാരിക പരിപാടികൾ ഇന്ന് തുടങ്ങും.

murali
error: Content is protected !!