NCT
KeralaNewsThrissur News

സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയുടെ വീടിനുനേരെ ആക്രമണം: സംഭവത്തിനു പിന്നിൽ ബി.ജെ.പി. പ്രവർത്തകരെന്ന് ആരോപണം.

തൃശ്ശൂര്‍ : മറ്റത്തൂരിൽ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയുടെ വീടിനുനേരെ ആക്രമണം. സംഭവത്തിനു പിന്നിൽ ബി.ജെ.പി. പ്രവർത്തകരെന്ന് ആരോപണം. തടയാനെത്തിയ പഞ്ചായത്ത് പ്രസിഡന്റ്റിന് കൈയ്ക്ക് കുത്തേറ്റു. മറ്റത്തൂർ മോനടിയിൽ സി.പി എം. ബ്രാഞ്ച് സെക്രട്ടറി വിശാഖിൻ്റെ വീടിനുനേരെയാണ് ആക്രമണമുണ്ടായത്. മൂന്നുപേരാണ് ആക്രമണ സംഘത്തിലുണ്ടായിരുന്നതെ ന്നാണ് വിവരം.

ഇന്നലെ രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. വീടിന്റെ ജനൽചില്ല് തകർത്ത സംഘം വിശാഖിനെ ആക്രമിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തി ആക്രമണം തടയാൻ ശ്രമിച്ച പഞ്ചായത്ത് പ്രസിഡന്റ് ഷാന്റോ കൈതാരത്തിന്റെ കൈക്ക് ആണ് കുത്തേറ്റത്. ആക്രമണത്തിന് പിന്നിൽ ബി.ജെ.പി. പ്രവർത്തകരാണെ ന്ന് സി.പി.എം. ആരോപിച്ചു.

മോനടി സെൻ്ററിൽ തൂക്കിയിരുന്ന സി.പി.എമ്മിന്റെ കൊടിതോരണങ്ങൾ ശനിയാഴ്ച കാണാതായിരുന്നു. സംഭവത്തിനു പിന്നിൽ ബി.ജെ.പി. പ്രവർ ത്തകരാണെന്ന് ആരോപിച്ച് വിശാഖ് വെള്ളിക്കുളങ്ങര പോലിസിൽ പരാതി നൽകുകയും ചെയ്തു. ഇതിൻ്റെ തുടർച്ചയാണ് ഞായറാഴ്ച രാത്രിയിലെ സംഭവമെന്ന് സി.പി.എം പറഞ്ഞു. പരാതി അന്വേഷിക്കാനെത്തിയ എസ്.ഐ. മോശമായി പെരുമാറിയതായും ആരോപണമുണ്ട്.

Related posts

കലാമണ്ഡലത്തിലെ ആദ്യത്തെ മലയാളി ഭരതനാട്യം അധ്യാപകൻ : അസി. പ്രൊഫസറായി ആര്‍.എല്‍.വി. രാമകൃഷ്ണന്‍.

murali

ചെറുതുരുത്തിയിൽ മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി.

murali

അന്തിക്കാട് കടന്നലിന്റെ കുത്തേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു.

murali
error: Content is protected !!