NCT
KeralaNewsThrissur News

അന്തിക്കാട് കടന്നലിന്റെ കുത്തേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു.

അന്തിക്കാട് : പടിയം ചൂരക്കോട് കടന്നലിന്റെ കുത്തേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു. തളിക്കുളം ബ്ലോക്ക് മുൻ വൈസ് പ്രസിഡന്റ് മിനി മുരളീധരന്റെയും, തമ്പാൻകടവ് മാനങ്ങത്ത് മുരളീധരന്റേയും മകൻ അനന്ദു കൃഷ്ണനാണ് (17) മരിച്ചത്. ഏങ്ങണ്ടിയൂർ നാഷ്ണൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ്.

വ്യാഴാഴ്ച വൈകീട്ട് വീടിന് മുകളിലെ വാട്ടർ ടാങ്ക് വൃത്തിയാക്കാൻ കയറിയപ്പോഴാണ് കടന്നല്ലിന്റെ ആക്രമണമുണ്ടായത്. കുത്തേറ്റ് അലർജിയുണ്ടായതിനെ തുടർന്ന് ആദ്യം അന്തിക്കാട് ഗവ. ആശുപത്രിയിലും പിന്നീട് ഒളരിയിലെ മദർ ആശുപത്രിയിൽ എത്തിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ മരിക്കുകയായിരുന്നു. കുടുംബം പടിയം ചുരുക്കോട് ക്ഷേത്രത്തിനു സമീപം വാടക വീട്ടിൽ താമസം. സംസ്കാരം പിന്നീട്.

Related posts

തൃശൂർ പൂരം ഒരുക്കങ്ങൾ അന്വേഷിച്ചും വിലയിരുത്തിയും മുഖ്യമന്ത്രി പിണറായി വിജയൻ.

murali

രഖിത്ത് (കുട്ടു) നിര്യാതനായി.

murali

കാട്ടുപന്നിയെ അജ്ഞാത വാഹനമിടിച്ച് ചത്തനിലയിൽ കണ്ടെത്തി.

murali
error: Content is protected !!