തൃശ്ശൂർ : പ്രസ്ഥാനത്തെ ഒറ്റിക്കൊടുത്ത ആര്‍എസ്എസ് ഏജൻറ് ടി.എൻ പ്രതാപനെ ഒറ്റപ്പെടുത്തുക. മണലൂർ കണ്ടു പനിക്കേണ്ടെന്നും പോസ്റ്ററിൽ. തൃശ്ശൂർ പ്രസ് ക്ലബ്ബിന് മുൻപിലും, ഡിസിസി ഓഫീസിന്റെ മതിലിലുമാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ‘പ്രതാപന് കോണ്‍ഗ്രസിനെയും അണികളെയും വഞ്ചിച്ചു, പാര്‍ട്ടിയെ ഒറ്റുകൊടുത്ത ആര്‍എസ്എസ് സംഘപരിവാര്‍ ഏജന്റാണ് ടി എന്‍ പ്രതാപന്’ തുടങ്ങിയ കാര്യങ്ങളും പോസ്റ്ററിലൂടെ ആരോപിക്കുന്നു.
തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ടി എൻ പ്രതാപൻ ഗൾഫ് ടൂർ നടത്തി ബിനാമി കച്ചവടങ്ങൾ നടത്തിയെന്നാണ് ആരോപണം. സേവ് കോണ്‍ഗ്രസ് ഫോറത്തിന്റെ പേരിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. തൃശൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പരാജയത്തില്‍ പ്രതാപനെതിരെ അച്ചടക്ക നടപടിയെടുക്കണമെന്നാണ് ആവശ്യം.
തെരഞ്ഞെടുപ്പ് തോല്‍വില്‍ കെപിസിസി നിയോഗിച്ച അന്വേഷണ കമ്മീഷന് സിറ്റിംഗ് ഇന്ന് നടക്കാനിരിക്കെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. പരസ്യപ്രതികരണങ്ങള്‍ നടത്തുന്നതിനും ഡിസിസി മതിലില്‍ പോസ്റ്റര്‍ ഒട്ടിക്കുന്നതും ഡിസിസിയുടെ താല്‍ക്കാലിക അധ്യക്ഷനായി വി ശ്രീകണ്ഠന് എം പി ചുമതലയേറ്റതിന് പിന്നാലെ നിര്‍ദേശം നല്‍കിയിരുന്നു. എന്നാൽ ഇത് തള്ളിയാണ് ഡിസിസി മതിലിൽ തന്നെ പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്.
