September 19, 2024
NCT
KeralaNewsThrissur News

കണ്ണൂര്‍ എരഞ്ഞോലിയില്‍ തേങ്ങ പെറുക്കാൻ പോയ വയോധികൻ ബോംബ് പൊട്ടി മരിച്ചു.

കണ്ണൂര്‍ : ബോംബ് പൊട്ടി വയോധികന്‍ മരിച്ചു.  കുടക്കളം സ്വദേശി വേലായുധന്‍(75) ആണ് മരിച്ചത്. ഒഴിഞ്ഞ പറമ്പില്‍ തേങ്ങയെടുക്കാന്‍ പോകുന്നതിനിടെയാണ് ബോംബ് പൊട്ടിയത്. പറമ്പില്‍ സൂക്ഷിച്ചിരുന്ന ബോംബ് ശേഖരമാണ് പൊട്ടിയതെന്നാണ് സൂചന. കണ്ണൂര്‍ എരഞ്ഞോലിയിലാണ് സംഭവം.

ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ബോംബ് ആണെന്ന് അറിയാതെ തുറന്നപ്പോഴാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സിറ്റി പോലീസ് കമ്മിഷണർ അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

Related posts

കാലിൽ ചുറ്റിയ പ്ലാസ്റ്റിക് കയർ കുരുക്കായതോടെ കൂട്ടുകാർക്കൊപ്പം മടങ്ങാനാകാതെ ദേശാടനപ്പക്ഷി.

murali

കെ എൽ ഡി സി കനാലിനോടു ചേർന്ന പാടശേഖരത്തിൽ വീണ് മാപ്രാണം സ്വദേശിയായ യുവാവ് മരിച്ചു.

murali

കിഴുപ്പിള്ളിക്കര ചാരിറ്റബിൾ ട്രസ്റ്റ് അങ്കണത്തിൽ ചെറിയ പെരുന്നാൾ ആഘോഷിച്ചു.

murali
error: Content is protected !!