സംസ്ഥാന ഇന്റർപോളി കലോത്സവത്തിന് കുന്നംകുളത്ത് തിരിതെളിഞ്ഞു. അനാർക്കലി മരിക്കാർ കലോത്സവം ഉദ്ഘാടനം ചെയ്തു. ജൂണ്‍ 19 മുതല്‍ 21 വരെ കുന്നംകുളം ഗവ. പോളിടെക്നിക് കോളേജില്‍ നടക്കുന്ന കലോത്സവത്തിന് മുന്നോടിയായി നഗരത്തില്‍ വിളംബര ഘോഷയാത്ര നടത്തി.
പോളിടെക്നിക് കോളേജില്‍ നിന്നാരംഭിച്ച ഘോഷയാത്രയില്‍ നാടന്‍ കലാരൂപങ്ങളും ചെണ്ടമേളവും അകമ്പടയായി. ഘോഷയാത്ര നഗരം ചുറ്റി സമാപിച്ചു. ഘോഷയാത്രയില്‍ കുന്നംകുളം നഗരസഭ അധ്യക്ഷര്‍, സംഘാടക സമതി ഭാരവാഹികള്‍, വിദ്യാര്‍ത്ഥി സംഘടന പ്രതിനിധികള്‍ – പ്രവര്‍ത്തകര്‍, അധ്യാപകര്‍ – വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ സംബന്ധിച്ചു.
