September 20, 2024
NCT
KeralaNewsThrissur News

വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളി മരിച്ചു; മൂന്ന് പേര്‍ രക്ഷപ്പെട്ടു.

മുതലപ്പൊഴി തുറമുഖ അഴിമുഖത്ത്  മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേ ശക്തമായ തിരയിൽപ്പെട്ട് വള്ളം തലകീഴായി മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി വിക്ടറാണ് (50) മരിച്ചത്. അർധരാത്രി ഒന്നരയോടെയായിരുന്നു അപകടം.

വികടറിനൊപ്പം വള്ളത്തിലുണ്ടായിരുന്ന മൂന്ന് തൊഴിലാളികൾ രക്ഷപ്പെട്ടു. ഫ്രാൻസിസ്, സുരേഷ് യേശുദാസ് എന്നിവരാണ് രക്ഷപ്പെട്ടത്. അപകടസമയത്ത് അഴിമുഖത്തുണ്ടായിരുന്ന ഫിഷറീസ് ഗാർഡുകളും,കോസ്റ്റൽ പൊലീസും നടത്തിയ തെരച്ചിലാണ് വിക്ടറിനെ കണ്ടെത്തിയത്.

Related posts

ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പോലീസ് പിടികൂടി.

murali

കടൽഭിത്തി നിർമിക്കുന്നതിന് 24 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായി.

murali

നാട്ടിക എസ് എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണക്ലാസ്സ്‌ സംഘടിപ്പിച്ചു.

murali
error: Content is protected !!