September 20, 2024
NCT
KeralaNewsThrissur News

തൃശ്ശൂരിൽ പരോളിലിറങ്ങിയ കൊലക്കേസ്സ് പ്രതി വയോധിയെ ആക്രമിച്ചു.

തൃശ്ശൂര്‍ : പരോളിലിറങ്ങിയ കൊലക്കേസ്സ് പ്രതി വയോധിയെ ആക്രമിച്ചു. വരന്തരപ്പിള്ളി കരിയാംപാടം സ്വദേശി കീടായി രതീഷ് ആണ് വീടിനടുത്തുള്ള ബന്ധുകൂടിയായ 70-കാരിയെ ആക്രമിച്ചത്. സംഭവത്തില്‍ രതീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട രതീഷ് ഒരുമാസത്തേക്കാണ് പരോളിലിറങ്ങിയിരുന്നത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വരന്തരപ്പിള്ളി പോലീസ് ബലംപ്രയോഗിച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ആക്രമണത്തില്‍ 70-കാരിക്ക് പരിക്കേറ്റിട്ടുമുണ്ട്.

2020 – ലാണ് കീടായി രതീഷ് കൊലക്കേസില്‍ ഉള്‍പ്പെട്ട് ജയിലിലായത്. ഇയാള്‍ സ്ഥിരം പ്രശ്‌നക്കാരനാണെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ക്ക് പരോള്‍ അനുവദിക്കരുതെന്നും പോലീസ് പലതവണ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Related posts

അടച്ചിട്ട വീട്‌ കുത്തിത്തുറന്ന് 350 പവനോളം സ്വര്‍ണം കവര്‍ന്നു.

murali

മുരിങ്ങൂര്‍ പാലത്തുഴിയില്‍ കലുങ്കിനടിയില്‍ അസ്ഥികൂടം കണ്ടെത്തി.

murali

ശോ​ഭ സു​ബി​ൻ തൃശ്ശൂർ ഡി.സി.സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി.

murali
error: Content is protected !!