September 19, 2024
NCT
KeralaNewsThrissur News

നിയമനത്തട്ടിപ്പ്: സ്‌കൂള്‍ മാനേജര്‍ വി.സി പ്രവീണ്‍ അറസ്റ്റില്‍.

കയ്പമംഗലം : കൂരിക്കുഴി എ.എം.യു.പി. സ്കൂൾ മാനേജർ വലപ്പാട് സ്വദേശി വി.സി പ്രവീണ്‍ അറസ്റ്റില്‍. അധ്യാപകരെ ലക്ഷങ്ങള്‍ വാങ്ങി കബളിപ്പിക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മറവില്‍ തട്ടിപ്പ് നടത്തുകയും ചെയ്ത കേസുകളിലെ പ്രതിയാണ് വി.സി പ്രവീണ്‍. കയ്പമംഗലം പൊലീസാണ് പ്രവീണിനെ അറസ്റ്റു ചെയ്തത്.

കൂരിക്കൂഴി, മച്ചാട്, പള്ളിക്കല്‍ സ്‌കൂളുകളുടെ മാനേജറാണ് പ്രവീണ്‍. അധ്യാപകരില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങിയാണ് പ്രവീണ്‍ അനധികൃത നിയമനം നടത്തിയത്. 114 അധ്യാപകരെയാണ് പണം വാങ്ങിപ്പറ്റിച്ചത്. പൊലീസ് വീട്ടിലെത്തി പിടികൂടുകയായിരുന്നു. 406,420,34(ipc) വകുപ്പുകള്‍ പ്രകാരമാണ് കേസ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Related posts

സിപിഎം പഞ്ചായത്ത് ഭരണത്തിൽ നാട്ടികയിൽ റോഡും തോടും ഒരുപോലെയായി- കോൺഗ്രസ്.

murali

ഇരിങ്ങാലക്കുട നഗരസഭയുടെ ശുചിത്വമിഷൻ അംബാസിഡർ പദവി സ്വയം ഒഴിഞ്ഞ് ഇടവേള ബാബു.

murali

ചാഴൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിന് മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി.

murali
error: Content is protected !!