September 19, 2024
NCT
KeralaNewsThrissur News

പെരുന്നാൾ സമ്മാനമായി സ്നേഹഭവനമൊരുക്കി സ്‌നേഹ സ്പർശം ചാരിറ്റി ഫൗണ്ടേഷൻ.

തളിക്കുളം : ഒമാനിലുള്ള സ്കൈലൈൻ ഗ്രൂപ്പുമായി സഹകരിച്ച് സ്നേഹ സ്പർശം ചാരിറ്റി ഫൗണ്ടേഷൻ നിർമ്മിച്ച 25 ആംമത്തെ സ്നേഹഭവനത്തിന്റെ താക്കോൽദാനം 19 ന് ബുധനാഴ്ച വൈകീട്ട് 4 ന് നടന്നു. തളിക്കുളം നേതാജി നഗറിലുള്ള കാൻസർ രോഗിയായ അമ്പലത്ത് വീട്ടിൽ ബഷീറിന്റെ കുടുംബത്തിനാണ് വീട് നിർമ്മിച്ചു നൽകിയത്.

കഴിഞ്ഞ തിരുവോണനാളിലാണ് വീടിന്റെ തറക്കല്ലിടൽ നടന്നത്. പത്ത് മാസം കൊണ്ട് മനോഹരമായ വീടാണ് നിർമ്മിച്ചത്. പെരുന്നാൾ സമ്മാനമായിട്ടാണ് സ്കൈ ലൈൻ ഗ്രൂപ്പ് ചെയർമാൻ കെ.സി.എബ്രഹാം പ്രമുഖരുടെ സാന്നിധ്യത്തിൽ കുടുംബത്തിന് വീട് കൈമാറിയത്.

ചടങ്ങിൽ സ്നേഹസ്പർശം മുഖ്യ രക്ഷാധികാരി ടി.എൻ. പ്രതാപൻ അധ്യക്ഷനായിരുന്നു കാരുണ്യത്തിന്റെ കാൽ നൂറ്റാണ്ട് പിന്നിട്ട ജീവകാരുണ്യ പ്രവർത്തകനായ അബ്ദുൾ അസീസ് തളിക്കുളത്തെ തളിക്കുളം പൗരാവലിക്കു വേണ്ടി കെ സി എബ്രഹാമും ടീ എൻ പ്രതാപനും ചേർന്ന് ഉപഹാരം നൽകി ആദരിച്ചു.

ഇതോടൊപ്പം എസ്.എസ്.എൽ.സി – പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് പുരസ്ക്കാര സമർപ്പണവും നടത്തി സ്നേഹസ്പർശം ഡയറക്ടർ പി.കെ. അബ്ദുൾ ഗഫൂർ സ്വാഗതം പറഞ്ഞു, സെക്രട്ടറി പി.കെ. ഹൈദരാലി, മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ സി എം നൗഷാദ് , മലയാളം ഒമാൻ ചാപ്റ്റർ പ്രസിഡൻറ് അൻവർ ഫുല്ല തുടങ്ങിയവർ ആശംസകൾ അറിയിച്ചു. സ്നേഹസ്പർശം കോർഡിനേറ്റർ മുഹമ്മദ് സഗീർ നന്ദി പറഞ്ഞു

Related posts

തിരുവനന്തപുരത്ത്‌ തോട് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളിയെ കാണാതായി.

murali

18.5 കിലോ കഞ്ചാവുമായി കൊടുങ്ങല്ലൂർ സ്വദേശി ഉൾപ്പടെ രണ്ട് പേർ പൊലീസ് പിടിയിൽ.

murali

ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തലില്‍ വീഡിയോഗ്രഫിക്ക് നിയന്ത്രണം.

murali
error: Content is protected !!