വാടാനപ്പള്ളി : വനിതാ ലീഗ് വാടാനപ്പള്ളി ബീച്ച് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽസി, പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും, വനിതാ സംഗമവും നടത്തി. വനിതാ ലീഗ് സംസ്ഥാന വൈസ്
പ്രസിഡണ്ട് അഡ്വ ഒ. എസ് നഫീസ ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ രേഖ അശോകൻ അദ്ധ്യഷത വഹിച്ചു. വനിതാ ലീഗ് മണലൂർ നിയോജക മണ്ഡലം പ്രസിഡണ്ട് താഹിറ സാദിഖ്, യൂത്ത് ലീഗ് മണലൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി വി എം മുഹമ്മദ് സമാൻ, മേഖല കമ്മിറ്റി പ്രസിഡണ്ട് മുജീബ്,സെക്രട്ടറി വി എ ഷാജി,എം എൻ സലിം,ആർ എച്ച് കമറുദ്ദീൻ,പി എം മുഹമ്മദ്,എ എ ഷാജി,ഷാഹുൽ പ്രസംഗിച്ചു.
