ഇരിങ്ങാലക്കുട : പശ്ചിമബംഗാൾ ഗവർണർ ഡോ സി വി ആനന്ദബോസ് കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനം നടത്തി. ക്ഷേത്രത്തിലെത്തിയ ഗവർണറെ ദേവസ്വം ചെയർമാൻ അഡ്വ പി കെ ഗോപി, അഡ്വ അജയ്കുമാർ, മുരളി ഹരിതം, ദേവസ്വം തന്ത്രി നെടുമ്പിള്ളി തരണനെല്ലൂർ ഗോവിന്ദൻ നമ്പൂതിരി എന്നിവർ ചേർന്ന് സ്വീകരിച്ചു.