തൃശ്ശൂര്‍ : മുഖ്യമന്ത്രി വരെ വഴി മാറി പോയ തൃശ്ശൂര്‍ – കുറ്റിപ്പുറം സംസ്ഥാനപാതയില്‍ കുഴി അടയ്ക്കല്‍ ആരംഭിച്ചു. പുഴയ്ക്കല്‍ മുതല്‍ ചൂണ്ടല്‍ വരെയുള്ള ഭാഗങ്ങളില്‍ ആണ് പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ കുഴിയടക്കല്‍ തുടങ്ങിയത് .29 ലക്ഷം രൂപയുടെ പ്രവൃത്തികളാണ് പുരോഗമിക്കുന്നത്.
പുഴയ്ക്കല്‍ മുതല്‍ മുതുവറ,അമല നഗര്‍ എന്നിവിടങ്ങളിലും പുറ്റേക്കര മുതല്‍ ചൂണ്ടല്‍ വരെയുള്ള ഭാഗങ്ങളിലെ കുഴികളാണ് അടക്കുന്നത്. മഴക്കാലം ശക്തി പ്രാപിച്ചതോടെ റോഡുകളില്‍ കുഴികള്‍ നിറഞ്ഞ് യാത്ര ദുരിത പൂര്‍ണ്ണമായിരുന്നു.