September 19, 2024
NCT
KeralaNewsThrissur News

കല്ലട ബസ് വീണ്ടും അപകടത്തിൽപ്പെട്ടു.

കൊച്ചി : കല്ലട ബസ് വീണ്ടും അപകടത്തിൽപ്പെട്ടു. ഗുണ്ടല്‍പ്പേട്ട് ചെക് പോസ്റ്റില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തെ പുറകിലെത്തിയ കല്ലട ബസ്സ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കൊച്ചിയിലെ ആല്‍ഫ ഒമേഗ സ്ഥാപനത്തിന്റെ പിക്ക് അപ്പ് വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

അപകടത്തില്‍ പിക്ക് അപ്പ് വാനിന്റെ ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് മലയാളികള്‍ക്ക് പരിക്കേറ്റു. കാെച്ചി മാടവനയിലെ അപകടത്തിന് പിന്നാലെയാണ് കല്ലട ബസ് വീണ്ടും അപകടമുണ്ടാക്കിയത്. അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിക്കാന്‍ ബസ് ജീവനക്കാര്‍ തയ്യാറായില്ലെന്നും ആരോപണമുണ്ട്.

ആല്‍ഫ ഒമേഗ സ്ഥാപനത്തിന്റെ എറണാകുളം ബ്രാഞ്ചില്‍ നിന്നും മെറ്റീരിയലുമായി മൈസൂരുവിലേക്ക് പോയ വാഹനം തിരികെ വരുമ്പോഴാണ് അപകടമെന്ന് സ്ഥാപന ഉടമ ജോള്‍സ് പ്രതികരിച്ചു.  രണ്ട് വാഹനങ്ങളും ഗുണ്ടല്‍പേട്ട് പൊലീസ് സ്റ്റേഷനിലാണ്. കാെച്ചി മാടവനയിലെ അപകടത്തിന് പിന്നാലെയാണ് കല്ലട ബസ് വീണ്ടും അപകടമുണ്ടാക്കിയത്.

Related posts

പതിനാറുകാരിയോട് ലൈംഗികാതിക്രമം; പോലീസുകാരനെ അറസ്റ്റുചെയ്തു.

murali

വയനാട്ടിൽ യുവ വനിതാ ഡോക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

murali

റോഡരികിൽ തള്ളിയ ബാർബർ ഷോപ്പിൽനിന്നുള്ള മാലിന്യം ഇട്ടവരെ കൊണ്ടു തന്നെ തിരിച്ചെടുപ്പിച്ചു.

murali
error: Content is protected !!