തൃശ്ശൂർ : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ സിറ്റി പോലീസ് പിടിച്ചെടുത്ത ലഹരി വസ്തുക്കൾ കത്തിച്ച് കളഞ്ഞു. സിറ്റി പോലീസ് പരിധിയിൽ ഉള്ള വിവിധ സ്റ്റേഷനുകളിൽ നിന്ന് പിടിച്ചെടുത്ത കഞ്ചാവ്, ഹാഷീഷ് ഓയിൽ, മെത്താഫെറ്റ്മിൻ എന്നിവയാണ് ബുധനാഴ്ച്ച രാവിലെ പാലിയേക്കര ചിറ്റിശേരിയലെ സ്മരണ ഓട്ടുകമ്പനി ചൂളയിൽ നശിപ്പിച്ചത്.
288 കിലോ കഞ്ചാവ്, 956 ഗ്രാം ഹാഷീഷ് ഓയിൽ, 71.60 ഗ്രാം മിത്താഫെറ്റ്മീൻ എന്നിവയാണ് കത്തിച്ചത്. കോടതിയുടെ അനുമതിയോടെയാണ് ലഹരി വസ്തുക്കൾ നശിപ്പിക്കുന്നതെന്നും ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിന് ഊന്നൽ നൽകുമെന്നും സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ പറഞ്ഞു.