മാള പൂപ്പത്തി സ്വദേശി ആളൂർ വീട്ടിൽ ശരത്ത് 29 വയസ് എന്നയാളെ പ്രതി വാടകക്ക് താമസിക്കുന്ന മാള വലിയപറമ്പിലുള്ള വീട്ടിൽ വെച്ച് പ്രതികളുമായി ഉണ്ടായ തർക്കത്തെ തുടർന്നുള്ള വൈരാഗ്യത്താൽ ഇരുമ്പ് പൈപ്പ് കൊണ്ട് നെറ്റിയിലും തലക്കും അടിച്ച് ഗുരുതര പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ
മാള വലിയപറമ്പിൽ വാടകക്ക് താമസിക്കുന്ന തിരുവനന്തപുരം കാട്ടാകട ആലമുക്ക് നാക്കാര റോഡ് സ്വദേശി ഫിനിക്സ് വീട്ടിൽ യഥുകൃഷ്ണ 27 വയസ്സ്, തിരുവനന്തപുരം പൂവ്വച്ചൽ ശാസ്താകോണം സ്വദേശി അശ്വതി ഭവൻ വീട്ടിൽ ആദർശ് 26 വയസ് എന്നിവരെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.
യഥുകൃഷ്ണൻ എന്നയാളുടെ കുട്ടിയുടെ നൂലുകെട്ട് ചടങ്ങ് 10-11-2025 തിയ്യതിയിൽ ആയിരുന്നു. യഥുകൃഷ്ണൻ്റെ ഭാര്യയുടെ ചേച്ചിയുടെ ഭർത്താവാണ് ശരത്ത്. ആദർശ് യഥുകൃഷ്ണന്റെ സുഹൃത്താണ്. രണ്ട് പേരും നൂലുകെട്ട് ചടങ്ങിൽ പങ്കെടുക്കാൻ വന്നതാണ്.
ആദർശ് തിരുവന്തപുരം ജില്ല ആര്യൻകോട്, കോവളം, ആര്യനാട് പോലീസ് സ്റ്റേഷൻ പരിധികളിലായി ഒരു പോക്സോ കേസിലും, മയക്കു മരുന്ന് ഉപയോഗിച്ച ഒരു കേസ്സിലും, മനുഷ്യജീവന് അപകടം വരുത്തുന്ന പ്രവർത്തി ചെയ്ത ഒരു കേസ്സിലും അടക്കം മൂന്ന് ക്രിമിനൽക്കേസിലെ പ്രതിയാണ്.
ഇരിങ്ങാലക്കുട ഡി വൈ എസ് പി ഷാജു സി എൽ, മാള പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ സജിൻ ശശി, എസ് ഐ റഷീദ്,ജി, ജി എസ് ഐ സുധാകരൻ , ജി എ എസ് ഐ നജീബ് ബാവ, ജി എസ് സി പി ഒ ഷറഫുദ്ദീർ, എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്
