September 19, 2024
NCT
KeralaNewsThrissur News

വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡൻ്റായി സിപിഐയിലെ കൊച്ചപ്പൻ വടക്കനെ തിരഞ്ഞെടുത്തു.

വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡൻ്റായി സിപിഐയിലെ കൊച്ചപ്പൻ വടക്കനെ തിരഞ്ഞെടുത്തു.10 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 9-ാം വാർഡ് അംഗമാണ്. മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ചാന്ദിനി വേണു പേര് നിർദ്ദേശിക്കുകയും സൗമ്യ എം.കെ പിൻതാങ്ങുകയും ചെയ്തു.

യുഡിഎഫിലെ സോമശേഖരൻ വെണ്ണേങ്കോട്ടാണ് എതിർ സ്ഥാനാർത്ഥിയായി മത്സരിച്ചത്. 6 വോട്ടാണ് അദ്ദേഹത്തിന് ലഭിച്ചത്. 17 അംഗ ഭരണസമിതിയിൽ യുഡിഎഫിലെ മിനി ബാബു വോട്ട് ചെയ്യാൻ എത്തിയില്ല. എൽഡിഎഫ് ധാരണ പ്രകാരം പ്രിസിഡൻ്റായിരുന്ന സിപിഐഎംലെ ചാന്ദിനി വേണു രാജി വെച്ച ഒഴിവിലാണ് തെരെഞ്ഞെടുപ്പ് നടന്നത്.

മുല്ലശ്ശേരി സബ് രജിസ്ട്രാർ ബി.ലിജു വരണാധികാരിയായി. പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി ഫ്രഡി ജോസ്. കെ ഉപവരണാധികാരിയായി. തുടർന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

Related posts

ഇരിങ്ങാലക്കുടയിൽ സുരേഷ് ഗോപി കുടുംബ യോഗങ്ങളിൽ പങ്കെടുത്തു.

murali

പീച്ചിയിൽ മരത്തിൽ നിന്ന് വീണ് പരിക്കേറ്റ വയോധികൻ മരിച്ചു.

murali

തൃത്തല്ലൂർ ഏഴാം കല്ലിൽ വയോധികൻ ഷോക്കേറ്റു മരിച്ചു.

murali
error: Content is protected !!