പുതുക്കാട് അളഗപ്പനഗർ മണ്ണംപേട്ടയിൽ ഓടിക്കൊണ്ടിരുന്ന ഓമ്നി വാൻ കത്തിനശിച്ചു. ഡ്രൈവർ പരിക്കില്ലാതെ രക്ഷപ്പെട്ടു. മണ്ണംപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിനടുത്ത് ഇന്ന് രാവിലെയായിരുന്നു സംഭവം. കേബിൾ ഓപ്പറേറ്ററായ വരാക്കര സ്വദേശി അന്തിക്കാടൻ ലിൻസന്റെ ഓമ്നി വാനാണ് കത്തി നശിച്ചത്.
വാനിൻ്റെ പിറകിൽ നിന്ന് പുക ഉയരുന്നത് കണ്ട് ഡ്രൈവർ വാഹനം നിർത്തി പുറത്തുറങ്ങിയതിനാൽ പരിക്കില്ലാതെ രക്ഷപ്പെടുകയായിരുന്നു. പുതുക്കാട് നിന്നും ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്