September 20, 2024
NCT
KeralaNewsThrissur News

കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു.

കണ്ണൂർ മാച്ചേരിയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. മൗവ്വഞ്ചേരി കാട്ടിൽ പുതിയ പുരയിൽ മിസ്ബുൽ ആമിർ (12), മാച്ചേരി അനുഗ്രഹിൽ ആദിൽ ബിൻ മുഹമ്മദ് (11) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.

മൂന്നുകുട്ടികളാണ് കുളിക്കാനായി കുളക്കരയിൽ എത്തിയത്. രണ്ടു പേർ കുളിക്കാൻ കുളത്തിലിറങ്ങി. രണ്ടുകുട്ടികളും മുങ്ങിയപ്പോൾ കരയിലുണ്ടായിരുന്ന കുട്ടി സമീപത്ത് ജോലി ചെയ്യുന്നവരെ വിവരമറിയിക്കുകയായിരുന്നു.

ഉടൻ കുട്ടികളെ കുളത്തിന് പുറത്തെടുത്തത് ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല. അഞ്ചരക്കണ്ടി സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥികളാണ് ഇരുവരും.

Related posts

രാധ നിര്യാതയായി.

murali

സിപിഐഎം ബൂത്ത് ഏജൻറ് കുഴഞ്ഞുവീണു മരിച്ചു.

murali

കോൺഗ്രസ് പോരാടുന്നത് രാജ്യത്തെ സംരക്ഷിക്കാൻ-ടി എൻ പ്രതാപൻ എംപി.

murali
error: Content is protected !!